കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഉയരെ ഉന്നതി ക്യാമ്പിന് തുടക്കമായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഉയരെ ഉന്നതി ക്യാമ്പ് ആരംഭിച്ചു. 2026 - 27 പദ്ധതി ആസൂത്രണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും സന്ദർശിച്ച് അവിടുത്തെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് ഉയരെ ഉന്നതി ക്യാമ്പയിൻ്റെ ലക്ഷ്യം.

ചട്ടുകപ്പാറ AKG നഗറിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.വി സുശീല സംസാരിച്ചു. പ്രസാദ്.പി സ്വാഗതം പറഞ്ഞു.

Previous Post Next Post