കൊളച്ചേരി :- കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂർ, കൊളച്ചേരി കുടുംബശ്രീ CDS അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസ് മൂന്നാംഘട്ട പരിശീലനം സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല ഉദ്ഘാടനം ചെയ്തു. CDS ചെയർപെഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു.
ക്ലാസ്സ് ഔക്സിലറി RP മനീഷ കൂൺ കൃഷിയെക്കുറിച്ച് ക്ലാസെടുത്തു. റിജിന.പി, ജൻഡർ RP ശ്രീജ തുടങ്ങിയവർ സംസാരിച്ചു. CDS മെമ്പർ വിജിമോൾ സ്വാഗതവും അഗ്രി RP പദ്മജ നന്ദിയും പറഞ്ഞു.
