തളിപ്പറമ്പ് :- CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF വികസന മുന്നേറ്റ വടക്കൻ മേഖല ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. പ്ലാസ ജംഗ്ഷനിൽ നിന്ന് വാദ്യമേളം, മുത്തുകുട, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് നേതാക്കളെ കാക്കത്തോട് ബസ്സ് സ്റ്റാൻ്റിലേക്ക് സ്വീകരിച്ചത്.








