മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ബഡ്സ് സ്കൂളിൽ വെച്ച് നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി.എൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റ് ചെയർപേഴ്സൺ പി.പി ശ്രീജ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രമേശൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. CWF സാന്ദ്ര പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു.

