പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി

 


 കണ്ണൂർ:-മാർച്ച് ആദ്യ വാരം പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ, കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പാലം അടച്ചിടുന്നത് വിദ്യാർത്ഥികളെയും സർക്കാർ ജീവനക്കാരെയും മറ്റു ജോലിക്കാരെയും ഒരുപോലെ ബാധിക്കും. ഫെബ്രുവരി 5 മുതൽ പാലങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരിക്കെ യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാലത്തിന്റെ രണ്ടു വശങ്ങളിലും ട്രാഫിക് പോലീസിന്റെയോ ഹോം ഗാർഡുകളുടെയോ സേവനം രാവിലെ 7 മുതൽ രാത്രി 9 മണി വരെ ഉറപ്പാക്കണം. മുൻപ് രണ്ട് തവണ അറ്റകുറ്റ പണികൾ ചെയ്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ ഇനിയും ഒരു 'താൽക്കാലിക പാച്ചിംഗ്' ആവാതെ ശാശ്വത പരിഹാരം ഉറപ്പുവരുത്തണം.

 പണി വേഗത്തിൽ തീർക്കാൻ രാത്രിയും പകലും ഷിഫ്റ്റുകളായി ജോലി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ഒരു മാസത്തെ കാലാവധി കുറയ്ക്കാൻ സാധിക്കും.അറ്റകുറ്റപ്പണി തുടങ്ങുന്നതിന് മുൻപ് തന്നെ ബദൽ റോഡുകളിലെ കുഴികൾ അടച്ചു ഗതാഗത സൗകര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.

Previous Post Next Post