തിരുവനന്തപുരം :- പിഎസ്‌സി നിയമനത്തിനായി അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചുള്ള സർക്കാർ തീരുമാനം 15 ലക്ഷത്തോളം ഉദ്യോഗാർഥികൾക്കു ഗുണം ചെയ്യും. നിലവിൽ 75 ലക്ഷത്തോളം പേരാണ് പിഎസ്‌സി പോർട്ടലിൽ ഒറ്റത്തവണ റജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. ഇതിൽ 15 ലക്ഷത്തോളം പേർ വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവർഷങ്ങളിൽ പിന്നിട്ടു. 2022ൽ പ്രായപരിധി കഴിഞ്ഞവർക്ക് ഈ വർഷം വീണ്ടും അപേക്ഷിക്കാൻ കഴിയും.
അപേക്ഷിക്കാനുള്ള പ്രായപരിധി 36 ൽ നിന്ന് 40 വയസ്സാക്കാനാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. മറ്റു പിന്നാക്ക വിഭാഗക്കാരുടെ (ഒബിസി) പ്രായപരിധി 39 ൽ നിന്ന് 43 ആയും പട്ടിക വിഭാഗക്കാരുടേത് 41 ൽ നിന്ന് 45 ആയും വർധിപ്പിച്ചു. ഇതു സംബന്ധിച്ച വിജ്‌ഞാപനം ഇറങ്ങുമ്പോൾ മാറ്റം നടപ്പാകും. വിജ്ഞാപനം ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കും. പിന്നാലെ അടുത്ത മാസം 2നു ചേരുന്ന പിഎസ്സി യോഗം വിഷയം ചർച്ചചെയ്യും. സർക്കാർ വിജ്ഞാപനത്തിനു ശേഷം വിജ്‌ഞാപനം ചെയ്യുന്ന തസ്തികകൾക്കു മാത്രമേ പ്രായപരിധി വർധന ബാധകമാകൂ. അധ്യാപകർക്കു നിലവിൽ 40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഇതു വർധിപ്പിക്കുമോ എന്ന കാര്യത്തിലും വിജ്‌ഞാപനം വരുമ്പോഴേ വ്യക്തമാകൂ. ഈ വർഷം ഇതുവരെ പിഎസ്‌സി തസ്‌തികകളിലൊന്നും വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടി - ല്ല. ആദ്യ വിജ്‌ഞാപനം ഈമാ - സം 28ന് പുറപ്പെടുവിക്കും. 4 - തസ്‌തികകളിലേക്കാണു വി - ജ്‌ഞാപനം വരാനുളളത്.
