തലശ്ശേരിയിൽ വയോധികന്റെ വൃക്കയിൽ നിന്ന് 4.5 സെന്റിമീറ്റർ വലുപ്പമുള്ള കല്ല് നീക്കം ചെയ്തു


തലശ്ശേരി :- ജനറൽ ആശുപത്രിയിൽ 72 വയസ്സുള്ള രോഗിയുടെ വൃക്കയിലെ കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 4.5 സെന്റിമീറ്ററാണ് കല്ലിന്റെ വലുപ്പം. ചമ്പാട് സ്വദേശിയായ വയോധികൻ കടുത്ത വേദനയുമായാണ് ആശുപത്രിയിലെ യൂറോളജി സ്‌റ്റ് ഡോ.രമേഷ്ബാബുവിനെ സമീപിച്ചത്. എക്സ്റേ എടുത്തു പരിശോധിച്ചപ്പോൾ ശസ്ത്രക്രിയ അനിവാര്യമാണെന്ന് മനസ്സിലായി. കീഹോൾ ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ വൃക്ക തുറന്നാണ് കല്ല് നീക്കം ചെയ്തത്. 

അനസ്‌തീസിയ ഡോക്ടർമാരായ ഡോ. എസ്.ആർ പുഷ്‌പരാജ്, ഡോ.പ്രിയ, ഡോ.സന്ധ്യ, ഡോ.പ്രതിഭ നഴ്സിങ് ഓഫിസർമാരായ സുമ, നവീന, നിത്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുറത്ത് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയ്ക്ക് ഇവിടെ രോഗിയുടെ സ്റ്റൻഡിനുള്ള തുക മാത്രമാണ് ചെലവായത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു.

Previous Post Next Post