യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയെ ആക്രമിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു



കണ്ണൂർ :- യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിനെ ആക്രമിച്ച സി.പി.എം ക്രിമിനൽ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, ജാബിർ പാട്ടയം, മൻസൂർ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കാത്തതിൽ പ്രതിഷേധമുയർന്നു.

യു.ഡി.എഫ് നേതാക്കൾ സ്റ്റേഷനിലെത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്‌ദുൽ കരീം ചേലേരി, ഭാരവാഹികളായ കെ.പി താഹിർ, അഡ്വ.എം.പി മുഹമ്മദലി, മണ്ഡലം പ്രസിഡൻ്റ് ഫാറൂഖ് വട്ടപ്പൊയിൽ, ജനറൽ സെക്രട്ടറി മുസ്‌ലിഹ് മഠത്തിൽ, ട്രഷറർ പി.സി അഹമദ് കുട്ടി എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു. രാത്രി വൈകി പ്രവർത്തകരെ വിട്ടയക്കാതെ വന്നതോടെ യൂത്തീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, ജാബിർ പാട്ടയം, മൻസൂർ ഇരിക്കൂർ എന്നിവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Previous Post Next Post