ചെന്നൈ :- അൺറിസർവ്‌ഡ് സീസൺ ടിക്കറ്റുകൾ എടുക്കാൻ ഉപയോഗിച്ചിരുന്ന 'യുടിഎസ്' ബുക്കിങ് മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ ഉപയോഗത്തിലുണ്ടാകില്ലെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. വിവിധ ആപ്പുകൾ വഴി റെയിൽവേ നൽകിയ സേവനങ്ങളെല്ലാം ഒന്നിച്ച് ഇനി 'റെയിൽ വൺ' ആപ്പിൽ ലഭിക്കും.
യുടിഎസ് ആപ്പിലെ ലോഗിൻ വിവരങ്ങൾ നൽകി 'റെയിൽ വൺ' ആപ് വഴി ടിക്കറ്റ് എടുക്കാം. വോലറ്റിൽ ബാക്കിയുണ്ടായിരുന്ന തുക റെയിൽ വൺ ആപ്പിലെ വോലറ്റിലെത്തുമെന്നും അധികൃതർ പറഞ്ഞു. 'റെയിൽ വൺ' ആപ് വഴി അൺ റിസർവ്ഡ് ടിക്കറ്റുകൾ എടുക്കുന്നതു പ്രോത്സാഹിപ്പിക്കാൻ ജൂലൈ 14 വരെ 3 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ വൺ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.
