ബസ് കാത്തിരിക്കുന്നവർക്ക് ഇനി പുസ്തകങ്ങൾ കൂട്ട് ; കണ്ണൂരിൽ KSRTC ഒരുക്കിയ 'പുസ്തകക്കൂട്' ഉദ്ഘാടനം ചെയ്തു


കണ്ണൂർ :- യാത്രക്കാരെ വായനയിലേക്കും കൈപിടിച്ചുയർത്താൻ KSRTC ഡിപ്പോകളിൽ പുതിയ സംരംഭത്തിന് തുടക്കമായി. കണ്ണൂർ ഡിപ്പോയിൽ നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അവനവൻ എന്ന ബോധത്തിൽനിന്ന് സമൂഹത്തെയാകെ നന്മയിലേക്കും സർഗസംവാദങ്ങളിലേക്കും കൈപിടിച്ചുയർത്താൻ പുസ്തകക്കൂടുകൾക്കാകുമെന്നും ഇത് കേരള സമൂഹത്തിനാകെ മാതൃകയാണെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു.

കണ്ണൂരിൽ 250 പുസ്‌തകമാണുള്ളത്. യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും പുസ്തകമെടുക്കാം, വായിച്ചു തരികെ വയ്ക്കാം. കണ്ടക്ടർമാർ, ഡ്രൈവർമാർ, മെക്കാനിക്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 'പുസ്തകക്കൂട്' എന്ന പേരിൽ ഡിപ്പോകളിൽ വായനസൗകര്യം ഒരുക്കുന്നത്. ഈ പദ്ധതി ഘട്ടംഘട്ടമായി മറ്റു കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post