തണൽ സ്വയം സഹായ സംഘം വാർഷികാഘോഷം ഏപ്രിൽ 19 ന്


മയ്യിൽ :- തണൽ സ്വയം സഹായ സംഘം വാർഷികാഘോഷം ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ഇടൂഴി ഇല്ലത്തിന് സമീപം നടക്കും. സാംസ്കാരിക സമ്മേളനം ഡോ. ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 

മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി ശ്രീജിനി അധ്യക്ഷത വഹിക്കും. രാത്രി 8 മണി മുതൽ പ്രദേശവാസികളുടെ കലാവിരുന്ന്. രാത്രി 9 മണി മുതൽ കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന കതിവന്നൂർ വീരൻ മൾട്ടി വിഷ്വൽ വിൽകലാമേളയും അരങ്ങേറും.

Previous Post Next Post