നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം കണ്ണാടിപ്പറമ്പ് ദേശ സേവാ യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ചീമേനി അവുധൂതാശ്രമം മഠാധിപതി സാധു വിനോദ് ജി അനുഗ്രഹഭാഷണവും സതീഷ് ചന്ദ്രൻ കൃഷ്ണായനം മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.
സനാതന ധർമ്മത്തിൻ്റെ പ്രസക്തി ആധുനിക ജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ച് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. പി.സി ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബിജു ഓണപ്പറമ്പ് സ്വാഗതവും രതീഷ് കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 20 പേരെ ചടങ്ങിൽ ആദരിച്ചു. മെഗാ തിരുവാതിരയും അരങ്ങേറി.





