കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം


മലപ്പുറം :- മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇവർ 3 വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിൽ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. ഇയാളും അപകടത്തിൽപെടുകയായിരുന്നു. മാവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Previous Post Next Post