കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഏക്കോട്ടില്ലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 23, 24 തീയതികളിൽ ബ്രഹ്മശ്രീ ഇരുവേശ്ശി പുടയൂർ ഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
മാർച്ച് 23 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആചാര്യവരണം, ശുദ്ധിക്രിയകൾ, തുടർന്ന് ദീപാരാധന, തിരുവത്താഴപൂജ.
മാർച്ച് 24 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് നിർമ്മാല്യ ദർശനം, അഭിഷേകം, തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷ:പൂജ, രാവിലെ 9 മണിക്ക് നവക പൂജ നവകാഭിഷേകം, 10 മണിക്ക് ഉച്ചപൂജ, ശ്രീഭൂതബലി, 12.30 മുതൽ പ്രസാദഊട്ട്, വൈകുന്നേരം 6 മണിക്ക് തായമ്പക, തുടർന്ന് ദീപാരാധന, വൈകുന്നേരം 7 മണിക്ക് മേള പ്രദക്ഷിണം, തുടർന്ന് ബ്രഹ്മശ്രീ വെദിരമന കേശവൻ നമ്പൂതിരി - ബ്രഹ്മശ്രീ ശിവപ്രസാദ് മനോളിത്തായ തുടങ്ങിയവരുടെ തിടമ്പ്നൃത്തം. രാത്രി 9 മണിക്ക് തിരുവത്താഴപൂജ.
