തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് മാർച്ച്‌ 27 ന് കൊടിയേറും


കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവം 27 മുതൽ ഏപ്രിൽ 3 വരെ നടക്കും. ക്ഷേത്ര ഭരണസമിതിയായ ഭക്തിസംവർധിനി യോഗത്തിന്റെ ആഘോഷ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. മാർച്ച്‌ 27 ന് 6 മണിക്ക് ബി.എൻ തങ്കപ്പൻ തന്ത്രി പറവൂരിൻ്റെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. തുടർന്ന് ഭജന, കലാപരിപാടികൾ, ലൈവ് ഷോ, ആചാര വെടിക്കെട്ട് എന്നിവ നടക്കും. രാത്രി 11.30 ന് ഉത്സവം. മാർച്ച്‌ 28 മുതൽ ഏപ്രിൽ 2 വരെ എല്ലാ ദിവസവും രാവിലെ 7.30 ന് ഭജന, രാവിലെ  8.30നും വൈകുന്നേരം 5 മണിക്കും ശീവേലി എഴുന്നള്ളത്ത്, രാത്രി 7.30 ന് ആധ്യാത്മിക പ്രഭാഷണം, 11.30ന് ഉത്സവം എന്നിവ നടക്കും.

മാർച്ച്‌ 28 ന് രാത്രി 8.30 ന് ഭജനാമൃതം, മാർച്ച് 29ന് രാത്രി 8.45 ന് മെഗാ മ്യൂസിക്കൽ ലൈവ്, മാർച്ച്‌ 30 ന് വൈകുന്നേരം 5 മണിക്ക് ചെണ്ടവാദ്യ കലാകാരൻമാർ ഒന്നിക്കുന്ന താളമേള പ്രമാണം. രാത്രി 8.45 ന് സംഗീതനിശ, തുടർന്ന് ആചാര വെടിക്കെട്ട്, 31ന് രാത്രി 9 മണിക്ക്  ഭക്തിസാന്ദ്രലയം പരിപാടി, ഏപ്രിൽ 1ന്  രാത്രി 8.45ന് ഉമ്മിണിത്തങ്ക നാടകം. 2ന് രാത്രി 8.45 മുതൽ നൃത്തപരിപാടി, ഗാനമേള, കരിമരുന്ന് പ്രയോഗം, പള്ളിവേട്ട, 3ന് വൈകുന്നേരം ആറാട്ട്, നൃത്തപരിപാടികൾ എന്നിവ നടക്കും. ഉത്സവത്തിനു മുന്നോടിയായി മാർച്ച്‌ 26 ന് രാത്രി 7.30 ന് നൃത്യരാഗ നൃത്ത-സംഗീത പരിപാടി അരങ്ങേറും.

Previous Post Next Post