വാട്ടേഴ്സ് കേരള കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച്‌ 5 ന്


കണ്ണൂർ :- കേരളത്തിലെ ജല ശുദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ വാട്ടേഴ്‌സ് കേരളയുടെ മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച് 5 വ്യാഴാഴ്ച രാവിലെ 9.30 മുതൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലുള്ള ബ്രോഡ്ബീൻ ഹോട്ടലിൽ വെച്ച് നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി സുഗുണൻ പി.എം, വാട്ടേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ്‌ അനൂപ് മാധവൻ തുടങ്ങിയവർ പങ്കെടുക്കും. 

ജലശുദ്ധീകരണ രംഗത്ത് നേരിടുന്ന വെല്ലുവിളികളും നൂതനആശയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. നാട് നേരിടുന്ന വലിയ വെല്ലുവിളിയായ മലിന ജല സംസ്കരണം ആധുനിക രീതിയിൽ നടപ്പിലാക്കാവുന്നതെങ്ങനെ എന്നും ഇന്നത്തെ മാറിയ സാഹചര്യത്തിലെ ജല ശുദ്ധീകരണത്തെ കുറിച്ചും കോഴിക്കോട് CWRDM ൽ നിന്നും വിരമിച്ച സീനിയർ സയന്റിസ്റ്റ് ഡോ. മാധവൻ കോമത്ത് ട്രെയിനിങ് ക്ലാസെടുക്കും. ജലശുദ്ധീകരണം അവശ്യസേവനത്തിൽ ഉൾപ്പെടുത്തി GST യിൽ നിന്ന് പൂർണമായും ഒഴിവാക്കണം എന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും.

Previous Post Next Post