കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഹാപ്പി കേരളം ക്യാമ്പയിൻ രണ്ടാംഘട്ടം മാണിയൂർ സെന്റർ എൽ.പി സ്കൂളിൽ നടന്നു. കുടുംബശ്രീ ചെയർപേഴ്സൺ അജിത പി.പി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് ജന്റർ കോർഡിനേറ്റർ ശ്രീജിന, ജില്ലാ മിഷൻ ഡി പി എം വിനേഷ്.പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മാനസികാരോഗ്യത്തെ കുറിച്ച് ശ്രീനന്ദന ക്ലാസ് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ അശ്വതി.കെ, ആർ.പി മാരായ കാഞ്ചനവല്ലി, ഉജിത തുടങ്ങിയവർ നേതൃത്വം നൽകി. സെന്റർ കോർഡിനേറ്റർ വിദ്യ സുധീർ നന്ദി പറഞ്ഞു. സ്ത്രീകളുടെയും കുടുംബങ്ങളുടെയും മാനസികാരോഗ്യം ശക്തിപ്പെടുത്തുക, പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, സമൂഹത്തിലെ സന്തോഷസൂചിക (Happiness Index) വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


