ന്യൂഡൽഹി :- അതിവേഗം സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ച് തപാൽ വകുപ്പ്. അടിയന്തരമായി എത്തേണ്ടവ 24 മണിക്കൂറിനുള്ളിൽ എത്തിക്കും. 48 മണിക്കൂറിൻ്റെ മറ്റൊരു സേവനവുമുണ്ട്. 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്‌സൽ, 48 സ്പീഡ് പോസ്റ്റ് എന്നീ സേവനങ്ങൾ വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു.
ഒ.ടി.പി അടിസ്ഥാനമാക്കിയ സുരക്ഷിത കൈമാറ്റം, പാഴ്‌സലുകളുടെ തത്സമയ ട്രാക്കിങ്, എസ്.എം.എസ് അലർട്ടുകൾ എന്നിവ പ്രത്യേകതയാണ്. വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കാൻ പ്രത്യേക വിമാനഗതാഗത ക്രമീകരണങ്ങളും സജ്ജമാക്കി. കൂടുതൽ പാഴ്സലുകൾക്ക് സൗജന്യ പിക്കപ്പുമുണ്ട്. ഡെലിവറി വൈകിയാൽ പണം തിരികെ ഉപഭോക്താവിന് നൽകും.
