ശബരിമല നട നാളെ അടയ്ക്കും


പത്തനംതിട്ട :- അഞ്ചുദിവസത്തെ മീനമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ മാർച്ച്‌ 19 വ്യാഴാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. 

മൂന്നു ദിവസങ്ങൾക്ക് ശേഷം മാർച്ച് 22-ന് വൈകുന്നേരം 5 മണിക്ക് 10 ദിവസത്തെ ഉത്സവത്തിനായി നട തുറക്കും. ഉത്സവത്തിന് മാർച്ച് 23 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ 1 നാണ് പമ്പയിൽ ആറാട്ട്. വിഷു ഉത്സവത്തിനായി ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും.

Previous Post Next Post