കണ്ണൂർ :- മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. നടുവനാട് എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനി ഇലാന രാജേഷാണ് മരിച്ചത്.
തലച്ചങ്ങാട്ടെ 'ശിവസൂര്യ'യിൽ പി.രാജേഷ് - റിജിഷ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
