മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നവി മുംബൈയിലേക്ക് ഇൻഡിഗോ സർവീസ് ചൊവ്വാഴ്ച തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ആദ്യമായാണ് നവി മുംബൈയിലേക്ക് സർവീസ്.
നവി മുംബൈയിൽ നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് 5.45 ന് കണ്ണൂരിലെത്തും. തിരികെ രാത്രി 7.10 ന് പുറപ്പെട്ട് 8.55 ന് നവി മുംബൈയിൽ എത്തും. ഇൻഡിഗോയുടെ എയർബസ് എ 320 നിയോ ടൈപ്പ് വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
