കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം ഇന്നും നാളെയും


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം ഇന്നും നാളെയും നടക്കും.

ഇന്ന് മാർച്ച് 9 തിങ്കളാഴ്ച രാത്രി 8 മണിക്ക് കരിങ്കൽക്കുഴി മുത്തപ്പൻ തറയിൽ നിന്നും ഫെസ്റ്റി പോപ്പർ, LED ഫ്‌ളവേഴ്‌സ്, ഗിയന്റ് ടെഡി ഇവെന്റ്സ്, KBZ നാസിക് ഡോൽ എന്നിവയുടെ അകമ്പടിയോടെ കാഴ്ച വരവ്. 

തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ വിപിൻനാഥ് കാലിക്കറ്റ്, ശ്രീലക്ഷ്മി കാലിക്കറ്റ് എന്നിവർ നയിക്കുന്ന കോഴിക്കോട് ബീറ്റ്സ് ഓർക്കസ്ട്രയുടെ ലൈറ്റ് ഷോ ഗാനമേള അരങ്ങേറും.

Previous Post Next Post