മംഗളൂരു - രാമേശ്വരം, തിരുനെൽവേലി - മംഗളൂരു എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകളായി


പാലക്കാട് :- വടക്കൻ ജില്ലകളെ രാമേശ്വരം, പഴനി തീർഥാടന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന മംഗളൂരു - രാമേശ്വരം, തിരുനെൽവേലി - മംഗളൂരു എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകളായി. താൽക്കാലിക സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് ആരംഭിക്കു ന്ന തീയതിയും കൃത്യമായ സമയക്രമവും രണ്ടു ദിവസത്തിനകം റെയിൽവേ ഡിവിഷൻ അറിയിക്കും. വടക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കു നിലവിൽ പഴനി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് യാത്രാസൗകര്യമില്ല. ട്രെയിനുകളുടെ ഉദ്ഘാടനം നാളെ പ്രധാന മന്ത്രി നിർവഹിക്കും.

ഇപ്പോഴത്തെ അറിയിപ്പനുസരിച്ച് മംഗളൂരു - രാമേശ്വരം എക്സ്പ്രസ് ആഴ്ചയിൽ ഒരു സർവീസായിരിക്കും. ശനിയാഴ്ച രാവിലെ 7.30ന് മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.25ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 2.25ന് മടക്കയാത്ര ആരംഭിച്ച് തിങ്കളാഴ്ച രാവിലെ 6.55 നാണ് മംഗളൂരുവിലെത്തുക. കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, - പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, - ഡിണ്ടിഗൽ, മധുര, മാനാമധുര, - രാമനാഥപുരം എന്നിവയാണ് - ഇപ്പോഴുള്ള സ്‌റ്റോപ്പുകൾ. നാലു വർഷം മുൻപ് അനുവദിച്ച ട്രെയിൻ ആരംഭിക്കുന്നതു വിവിധ കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയായിരുന്നു. 

മധുര വഴി കടന്നുപോകുന്ന തിരുനെൽവേലി - മംഗളൂരു പ്രതിവാര എക്സ്പ്രസ് (16707, 16708) ബുധനാഴ്ചകളിൽ തിരുനെൽവേലിയിൽ നിന്നു സർവീസ് ആരംഭി ക്കും. ബുധനാഴ്ച വൈകിട്ട് 3.45നു പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.55ന് മംഗളൂരു ജംക്ഷനിലെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് വെള്ളി രാവിലെ രാവിലെ 7.45ന് തിരുനെൽവേലിയിലെത്തും. കൊല്ലങ്കോട്, പാലക്കാട് ടൗൺ, പാലക്കാട് ജംക്‌ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിട ങ്ങളിൽ സ്‌റ്റോപ്പുകളുണ്ട്.



Previous Post Next Post