ചേലേരി :- നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഇലക്ഷൻ കൺവെൻഷൻ നാളെ മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേലേരിമുക്കിൽ വെച്ച് നടക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി മുഖ്യപ്രഭാഷണം നടത്തും. വെൽഫെയർ പാർട്ടി ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
