ധർമ്മടം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര തൊഴിൽ സൂക്ഷ്മ ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രി ശോഭ കലന്തലജെയും പങ്കെടുക്കുന്ന മെഗാ അദാലത്തും ജനസംഗമവും നാളെ മാർച്ച് 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മമ്പറം എജുക്കേഷണൽ ട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കും.
കേന്ദ്ര ഗവൺമെന്റ് നൽകുന്ന ചികിത്സാ സഹായങ്ങൾ, വീട് നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ അറിയിക്കാനും പരാതികൾ പരിഹരിക്കാനുമായി നടക്കുന്ന പരിപാടിയിൽ മറ്റ് നേതാക്കളും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും.
