തളിപ്പറമ്പ്:-പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം തഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ പറഞ്ഞു. തളിപറമ്പ് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ നേതാക്കള്‍ ചതിച്ചുവെന്ന് കൊയ്യം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ചതിച്ചു വന്ന ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് സീറ്റ് നൽകിയതിലും അദ്ദേഹം വിമർശിച്ചു. സി പി എം വിട്ട് വന്നയാൾക്ക് സീറ്റ് കൊടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ ചതിച്ചുവെന്നും ടി കെ ഗോവിന്ദന് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും എന്നും കോൺഗ്രസുകാരനായിരിക്കും. കോൺഗ്രസുകാരനായ ഒരേയൊരു സ്ഥാനാർത്ഥിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വിമത സ്ഥാനാര്‍ഥിയായി നിന്നതിന് പിന്നാലെ കൊയ്യം ജനാർദ്ദനനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ പി സി സി, ഡി സി സി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് പുറത്താക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. കെ.പി സി.സി അധ്യക്ഷൻസണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്.
