കൊളച്ചേരി :- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന്റെ ഭാഗമായി മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. 6.30 ന് സാംസ്കാരിക കലാസന്ധ്യ സംഗീതരത്നം ഡോ.രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ശിവപ്രിയ സുരേഷിന്റെ ഗാനാലാപനം.
മാർച്ച് 30 തിങ്കളാഴ്ച വേളം മഹാഗണപതി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, തുടർന്ന് ദേശവാസികളുടെ നൃത്തനൃത്യങ്ങളും കലാപരിപാടികളും. മാർച്ച് 31 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പൂരംകുളി. തുടർന്ന് ഉഷ:പൂജ, നവകം, ഉച്ചപൂജ, ശ്രീഭൂതബലി, 11 മണിക്ക് കണ്ണാടിപ്പറമ്പ് ഹീർവാണി ഭജൻസിന്റെ ഭജന, ഉച്ചക്ക് 1 മണിക്ക് പ്രസാദസദ്യ. വൈകുന്നേരം 4 മണിക്ക് തായമ്പക, തുടർന്ന് മേളപ്രദക്ഷിണം തിടമ്പ് നൃത്തം എന്നിവ നടക്കും.
