കൊളച്ചേരി :- തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തളിപ്പറമ്പ് മണ്ഡലം LDF സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചർ ഇന്ന് മാർച്ച് 28 ശനിയാഴ്ച കൊളച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.
വൈകുന്നേരം 3 മണി മുതൽ പറശ്ശിനി റോഡ്, മുല്ലക്കൊടി, ഒറപ്പടി, കോർളായി, കൃഷ്ണപിള്ള വായനശാല, കണ്ടക്കൈ കൊളപ്പറമ്പ് സ്കൂളിന് സമീപം, ഇരുവാപ്പുഴനമ്പ്രം, മയ്യിൽ, വള്ളിയോട്ട്, നിരന്തോട്, പാലത്തുങ്കര എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം 6.20 ന് പെരുമാച്ചേരി യു.പി സ്കൂൾ, 6.45 ന് കൊളച്ചേരി കയ്യൂർ സ്മാരക വായനശാല, 7 മണിക്ക് കരിങ്കൽക്കുഴി, 7.20 ന് കൊളച്ചേരിപ്പറമ്പ്, 7.40 ന് പ്രഭാത് വായനശാല, 8 മണിക്ക് വൈദ്യർകണ്ടി, തുടർന്ന് 8.45 ന് ചേലേരിമുക്കിൽ പര്യടനം സമാപിക്കും.
