വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു


ശ്രീകണ്ഠാപുരം :- വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്രം ഏജന്റ് നിര്യാതനായി. കൂട്ടുമുഖം കൊയിലിയിലെ ഒതയോത്ത് വത്സൻ (69) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 10 മണിയോടെ എള്ളരിഞ്ഞിയിൽ റോഡരികിൽ നിൽക്കവേ ബൈക്ക് ഇടിച്ചായിരുന്നു അപകടമുണ്ടായത്.

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. വർഷങ്ങളോളമായി ദേശാഭിമാനി പത്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു. സി.പി.എം കൂട്ടുമുഖം ബ്രാഞ്ച് അംഗം കൂടിയാണ്.

ഭാര്യ : ഫിലോമിന (കുപ്പംപടവിൽ)

മക്കൾ : നിലിൽ വത്സൻ (കുവൈത്ത്), അഖില വത്സൻ (ജനനി ആയുർവേദ ക്ലിനിക്ക്, മയ്യിൽ)

മരുമക്കൾ : ശ്രേയ (കാനഡ), സുജിൽ (സി.എസ്.ബി ബാങ്ക്, മേലെ ചൊവ്വ)

സംസ്കാരം ഇന്ന് മാർച്ച്‌ 28 ശനിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് എള്ളരിഞ്ഞി പൊതുശ്മ‌ശാനത്തിൽ നടക്കും.

Previous Post Next Post