നണിയൂർ നമ്പ്രം തൻവീർ ഇസ്ലാം മദ്രസയുടെ പുനർ നിർമ്മാണ ശിലാസ്ഥാപനം നടന്നു


ണിയൂർ നമ്പ്രം :-നണിയൂർ നമ്പ്രം തൻവീർ ഇസ്ലാം മദ്രസയുടെ പുനർ നിർമ്മാണ ശിലാസ്ഥാപനം നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മതബോധമുള്ള സമൂഹത്തെ വാർത്തെടുത്താൽ അവർ നാടിനും സമൂഹത്തിനും സമുദായത്തിനും രാജ്യത്തിനും മുതൽക്കൂട്ടാവും എന്നും എല്ലാവിധ അരാജകത്വത്തിൽ നിന്നും മാറി നിൽക്കുമെന്നും തങ്ങൾ  പറഞ്ഞു. 

നണിയൂർ നമ്പ്രം മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹക്കീം ദാരിമി, ബദർ ജുമാ മസ്ജിദ് ഖത്തീബ് മുബഷിർ ഇർഫാനി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി പി.പി മുഹമ്മദ് ശരീഫ്, നിർമ്മാണ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആർ.പി മൊയ്തു, ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹികൾ, റെയിഞ്ച് സെക്രട്ടറി ഇ.വി അശറഫ് മൗലവി മുഹമ്മദ് ദാരിമി മുല്ലക്കോടി, അബ്ദുൽ വാജിദ് ഫൈസി കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.



പടം


 കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കുന്നു.

Previous Post Next Post