കണ്ണൂർ :- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ഓർഡർ' സോഫ്റ്റ്വറിയൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അറിയിച്ചു. മാർച്ച് 20നകം ഈ പ്രക്രിയ പൂർത്തീകരിച്ച് അക്നോളജ്മെന്റ് ജനറേറ്റ് ചെയ്യണം. സ്ഥാപനങ്ങൾ രേഖപ്പെടുത്തിയതും സമർപ്പിച്ചതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി മാർച്ച് 21നകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് ഓർഡർ സോഫ്റ്റ്വേറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൻ്റെ ചുമതല. വെബ്സൈറ്റിൽ നേരിട്ടും സ്ഥാപനമേധാവികൾക്ക് ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താം. ജില്ലയിൽ ആകെ 2177 പോളിങ് സ്റ്റേഷനുകളാണുള്ളത്. പോളിങ് ഉദ്യോഗസ്ഥരുടെ ആകെ ആവശ്യകതയുടെ 40 ശതമാനം പ്രാരംഭ റിസർവായി നിശ്ചയിച്ചിട്ടുണ്ട്.
