ബസ്സിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

 



കൂത്തുപറമ്പ്:- പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം.സുജിന (42) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.

കണ്ണൂരിലെ മിംസ്  ആശുപത്രി ജീവനക്കാരിയാണ്. ഇന്നലെ വൈകീട്ട് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മിംസ് ആശുപത്രി ജീവനക്കാരി പാനുണ്ട റോഡിലെ വാടക വീട്ടിൽ താമസക്കാരി എം. ബിന്ദു (48)വിനും പരിക്കേറ്റു.ഇവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർ ടി സി ബസും സകൂട്ടറും ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുജിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പി.രാജീവൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ). മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്), മാലൂർ കുരുമ്പോളിയിലെ മമ്മത്ത് വസന്തൻ - മൂര്യൻ നളിനി ദമ്പതികളുടെ മകളാണ്. സഹോദരൻ: സുമേഷ്.

Previous Post Next Post