കണ്ണൂർ:-നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രണ്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. സ്ട്രോങ്ങ് റൂം, വോട്ടെണ്ണൽ ദിവസം ഒരുക്കേണ്ട സൗകര്യങ്ങൾ, ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ, മീഡിയ സെൻറർ എന്നിവ സജ്ജമാക്കുന്നതിനുള്ള നിർദേശങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സംഘം വിലയിരുത്തി.
അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ടിൽ എണ്ണുക.
തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകളാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്ട്രോങ്ങ് റൂമുകളും സജ്ജമാക്കും.
തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകളാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്ട്രോങ്ങ് റൂമുകളും സജ്ജമാക്കും.
തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രം ശനിയാഴ്ച സന്ദർശിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുക.
തലശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. എൻ. സിബി, വരണാധികാരികൾ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
തലശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. എൻ. സിബി, വരണാധികാരികൾ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.