ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ് ; പുത്തൻ സിസ്റ്റവുമായി റെയിൽവേ


ദില്ലി :- ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി 'സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം' അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ അവസാനമാകും. വേഗത കുറഞ്ഞ ബുക്കിംഗ് സിസ്റ്റം കാരണം പലർക്കും കൺഫേം ടിക്കറ്റുകൾ കിട്ടാറില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

യാത്രക്കാരുടെ ബുക്കിംഗ് സംവിധാനം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതോടെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിലവിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന സ്ഥാനത്ത് ഒന്നര ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകും.

Previous Post Next Post