പള്ളിപ്പറമ്പ് :- പാലത്തുങ്കര ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.പി ഇബ്രാഹിം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സി.കെ എറമുള്ളാൻ റിലീഫ് സെൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മയ്യിൽ മണ്ഡലം യുത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് സിനാൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
അബ്ദുറഹീം മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. യാക്കൂബ് ഹാജി കിറ്റ് വിതരണോദ്ഘാടനം നടത്തി അബ്ദുറഹ്മാൻ ലത്തീഫി ഉൽബോന പ്രസംഗം നടത്തി. മജീദ് കടൂർ, വിഷ്ണു കടൂർ, നൈജു കടൂർ അബ്ദുറഹ്മാൻ നിരത്തുപാലം, അർഷാദ്, ഷംനാദ്, ശീസ് സ്വാലിഹ്, മുഹമ്മദ് റാസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അറഫാത്ത് പി.വി സ്വാഗതവും അബ്ദുള്ള നന്ദിയും പറഞ്ഞു.
