'കൊളച്ചേരിയിൽ നിന്നും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കെത്താൻ ബസ് റൂട്ട് അനുവദിക്കണം' ; നിവേദനം അംഗീകരിച്ചു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്തിച്ചേരാൻ വളരെയേറെ പ്രയാസമനുഭവിക്കുന്നതിനാൽ ഇതുവഴി ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ശ്രീധരൻ സംഘമിത്ര നൽകിയ നിവേദനം പ്രമേയമായി അംഗീകരിച്ച് ജില്ലാ കലക്ടർക്ക് കൈമാറാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

തളിപ്പറമ്പിൽ നിന്ന് പറശ്ശിനിക്കടവ് - കമ്പിൽ -  കൊളച്ചേരി - മുണ്ടേരിമൊട്ട - കുടുക്കിമൊട്ട - കാഞ്ഞിരോട് - മൗവ്വഞ്ചേരി - ഏച്ചൂർ കോയ്യോട് - ചാല വഴി കൂത്തുപറമ്പിലേക്ക് KSRTC ബസ് സർവീസ് അനുവദിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

Previous Post Next Post