അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു


മലപ്പുറം :- മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിന്‍റെ കൈ ആണ് അറ്റത്. ഇന്ന് രാവിലെയാണ് സംഭവം. യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. 

മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം മുജാഹിദുൽ ഇസ്ലാമിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പിൽ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് സംഭവം.

Previous Post Next Post