കൂറ്റൻ പാറകൾ റോഡിലേക്ക് ഉരുണ്ട് വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ


ചെറുപുഴ :- രാജഗിരി-ജോസ്ഗിരി റൂട്ടിൽ രാജഗിരിക്കടുത്ത് റോഡരികിലെ ക്വാറിയിൽ നിന്നും കൂറ്റൻ പാറകൾ റോഡിലേക്ക് ഉരുണ്ടിറങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. 

കളക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കണ്ണൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റി ങിൽ കേസ് പരിഗണിക്കും. സിറ്റിങ് തീയതി പിന്നീട് അറിയിക്കണം. അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.



Previous Post Next Post