കണ്ണൂർ :- സ്ഫോടകവസ്തുക്കൾ ഉപേക്ഷിക്കപ്പെട്ടതിൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കണ്ണൂർ ശ്രീനാരായണ മഠം റോഡിന് സമീപം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് വളർത്തുനായ മരിക്കുകയും പശുവിൻ്റെ മുൻകാലുകൾ തകരുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടത്.
സമീപത്ത് നിന്ന് ഒരു പാക്കറ്റിൽ പൊട്ടാത്ത രണ്ട് പന്നിപ്പടക്കങ്ങൾ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി (റൂറൽ) അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചത്.
