തിരുവനന്തപുരം :- സ്കൂൾ വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണത്തിൽ നിയമനടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മധ്യവേനലവധി ഒരു മാസമായി വെട്ടിക്കുറച്ച് ഉത്തരവിറങ്ങിയെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലാണ് പ്രചാരണം നടക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് പ്രചാരണം നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വേനലവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല. നിലവിലെ അവധി ക്രമീകരണങ്ങളിൽ മാറ്റംവരുത്തി സർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കെ.വാസുകി പറഞ്ഞു.
