കോഴിക്കോട് :- മരുമകളുടെ ആക്രമണത്തിൽ അമ്മായിയമ്മക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കട്ടിപ്പാറയിലാണ് സംഭവം. ചമൽ കൊളമലയിൽ താമസിക്കുന്ന മാധവിക്ക് (71) ആണ് ഫോൺ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയിൽ മുറിവേറ്റത്. ഇവരുടെ വീട്ടിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. മകനാണ് മാധവിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
