കണ്ണാടിപ്പറമ്പ് :- ചേലേരിമുക്ക് അലിഫ് സെന്റർ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിവസം രാവിലെ 7.30 ന് കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുനീർ ഉളിയിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. ഈദ് ഗാഹിൽ പങ്കെടുക്കുന്നവർ വുളു ചെയ്ത് മുസല്ലയുമായി എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
