മുണ്ടേരിക്കടവ് :- മുണ്ടേരിക്കടവ് പാലത്തിന് സമീപത്ത് നിന്നും തോണിയിൽ വെച്ച രണ്ട് സെറ്റ് വലകൾ കാണാതായി. മത്സ്യത്തൊഴിലാളിയായ ഷറഫുദ്ധീന്റെ വലകളാണ് കളവുപോയത്.
ഇന്നലെ രാവിലെ 8 മണിയോടെ ജോലി കഴിഞ്ഞ് തോണിയിൽ വെച്ച വലയാണ് വൈകുന്നേരം 4 മണിയോടെ കളവ് പോയതായി ശ്രദ്ധയിൽപെട്ടത്. 8000 രൂപ വില വരുന്ന രണ്ട് വലകളാണ് കളവുപോയത്.
