കൊറ്റാളിയിൽ വീട്ടിൽ നിന്നും MDMA യുമായി യുവാവ് പിടിയിൽ


കൊറ്റാളി :- കൊറ്റാളിയിൽ വീട്ടിൽ നിന്നും 79.8 ഗ്രാം എംഡിഎംഎയുമായി മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. നേരത്തെ പിടിയിലായ രാസലഹരി കേസിലെ പ്രതിയായ യുവാവിൻ്റെ വീട്ടിൽ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ടൗൺ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ്  എം ഡി എം എ  കണ്ടെത്തിയത്. കൊറ്റാളി ശാദുലി പള്ളിയിലെ ബൈത്തുൽ ഹംദ്ദ്ഹൗസിലെ കെ.കെ മുഹമ്മദ് നാസിനെ (18) ആണ് പിടിയിലായത്.

ടൗൺ എസ്.ഐ ബി.ജിഷ്ണുവും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിലെ അയലിൽ തൂക്കിയിട്ട ജീൻസ് പാൻ്റിൽ ഹെയർ ക്രീമിൻ്റെ കവറിൽ സൂക്ഷിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ണാടിപ്പറമ്പിൽ വെച്ച് കാറിൽ സഞ്ചരിക്കുന്നതിനിടെ എം ഡി എം എയുമായി പോലീസ് പിടികൂടിയ മൂന്നംഗ സംഘത്തിൽ മുഹമ്മദ് നാസും ഉണ്ടായിരുന്നു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചവൻ എംഡിഎംഎ ശേഖരം ടൗൺ പോലീസ് പിടിച്ചെടുത്തത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Previous Post Next Post