തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവത്തിന് കൊടിയേറി


കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവത്തിന് കൊടിയേറി. ബി.എൻ തങ്കപ്പൻ തന്ത്രി പറവൂർ കൊടിയേറ്റം നടത്തി. തുടർന്ന് ഭജന, കലാപരിപാടികൾ, ആചാര വെടിക്കെട്ട്, രാത്രി 11 മണിക്ക് ഉത്സവം എന്നിവ നടന്നു. ഇന്ന് മാർച്ച്‌ 28 ശനിയാഴ്ച മുതൽ ഏപ്രിൽ 2 വരെ രാവിലെ 7.30 ന് ഭജന, 8.30 നും വൈകുന്നേരം 5 മണിക്കും ശീവേലി എഴുന്നള്ളത്ത്, രാത്രി 7.30 ന് ആധ്യാത്മിക പ്രഭാഷണം, 11.30ന് ഉത്സവം എന്നിവയുണ്ടാകും. ഇന്ന് രാത്രി 8.30ന് ഭജനാമൃതം നടക്കും. 

നാളെ മാർച്ച്‌ 29.ന് രാത്രി 8.45 ന് മെഗാ മ്യൂസിക്കൽ ലൈവ്, മാർച്ച്‌ 30 ന് വൈകുന്നേരം 5 മണിക്ക് 51 ചെണ്ടവാദ്യ കലാകാരൻമാർ ഒന്നിക്കുന്ന മേള പ്രമാണം, രാത്രി 8.45 ന് സംഗീതനിശ, തുടർന്ന് ആചാര വെടിക്കെട്ട്, മാർച്ച്‌ 31 ന് രാത്രി 9 ഭക്‌തി സാന്ദ്രലയം പരിപാടി, ഏപ്രിൽ 1 ന് രാത്രി 8.45 ന് 'ഉമ്മിണിത്തങ്ക നാടകം, മാർച്ച്‌ 2 ന് രാത്രി 8.45 മുതൽ നൃത്തപരിപാടി, ഗാനമേള, കരിമരുന്ന് പ്രയോഗം, പള്ളിവേട്ട, മാർച്ച്‌ 3 ന് വൈകുന്നേരം ആറാട്ട്, നൃത്തപരിപാടികൾ എന്നിവ നടക്കും.

Previous Post Next Post