ഭക്ഷ്യവസ്തുക്കൾക്ക് മധുരം നൽകാൻ കൃത്രിമ വസ്‌തുക്കൾ ഉപയോഗിച്ചാൽ പാക്കറ്റിൽ ജാഗ്രതാ നിർദേശം രേഖപ്പെടുത്തണമെന്ന് നിർദേശം


ന്യൂഡൽഹി :- പലഹാരങ്ങൾക്ക് മധുരം നൽകാൻ കൃത്രിമ വസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള ജാഗ്രതാ നിർദേശം പാക്കറ്റിൽ രേഖപ്പെടുത്തണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം. കുട്ടികൾക്കുള്ള ഭക്ഷ്യോൽപന്നങ്ങളിൽ എത്രപേർക്കു നൽകാമെന്ന 'സെർവിങ്' നിർദേശം പാക്കിങ്ങിൽ നിന്ന് ഒഴിവാക്കി. ഗുളിക രൂപത്തിലുള്ള ആരോഗ്യ സപ്ലിമെൻ്റുകളിൽ കലോറി ഉള്ളടക്കം കുറവാണെങ്കിൽ മാത്രം വിറ്റാമിനുകളും ധാതുക്കളും പരാമർശിച്ചാൽ മതി.

100 ചതുരശ്ര സെന്റിമീറ്ററിൽ താഴെയുള്ള പാക്കേജുകളിൽ എഫ്എസ്എസ്എഐ ലോഗോ വേണ്ട. ഫാക്ട‌റി കണ്ടെയ്‌നറുകളുടെ ചില്ലറ വിൽപന തടയാൻ 'നോൺ-റീട്ടെയ്ൽ കണ്ടെയ്ന‌ർ' അല്ലെങ്കിൽ 'നോട്ട് ഫോർ ഡയറ ക്ട് സെയിൽ ടു കൺസ്യൂമർ' എന്നീ വാക്കുകൾ പാക്കറ്റിൽ നൽകണം. ഫോർട്ടിഫൈഡ് ഭക്ഷണ ങ്ങളിൽ പാക്കറ്റിലെ ലോഗോയ്ക്കൊപ്പം 'ഫോർട്ടിഫൈഡ്' എന്ന് നൽകണമെന്നും എഫ്എസ്എ സ്എഐ നിർദേശിക്കുന്നു. മാറ്റങ്ങൾ അടുത്തവർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

Previous Post Next Post