നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു

 


നാറാത്ത്:-തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി നവീകരിച്ച നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ റോഡിൻ്റെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ എ മിനി അദ്ധ്യക്ഷയായി.തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ നവീകരണ പ്രവൃത്തി 17.53 ലക്ഷം രൂപയ്ക്കാണ് നടത്തിയത്.

294 മീറ്റർ നീളവും 2.20 മീറ്റർ വീതിയുമുള്ള പ്രസ്തുത റോഡിൽ 150 മീറ്റർ നീളത്തിൽ ഡ്രെയിനിന് കവർഡ് സ്ലാബ് സ്ഥാപിക്കുകയും ഏകദേശം നാല് മീറ്റർ കൂടുതൽ വീതിയിൽ നിർമാണം നടത്തുകയും ചെയ്തു. ബാക്കി ഭാഗങ്ങളിൽ നിലവിലുള്ള തകർന്നിരിക്കുന്ന ഭാഗങ്ങൾ ടാറിംഗ് ചെയ്ത് നവീകരിക്കുകയും ചെയ്തു.

പരിപാടിയിൽ വാർഡ് മെമ്പർ ടി ലീല, നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ എച്ച് എം ഷീമ ടീച്ചർ, അസിസ്റ്റന്റ് എഞ്ചിനീയർ പി സുനിൽകുമാർ, അറക്കൽ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post