മട്ടന്നൂർ :- കണ്ണൂർ-ബഹ്റൈൻ റൂട്ടിൽ കണക്ഷൻ സർവീസുമായി ഇൻഡിഗോ. സമ്മർ ഷെഡ്യൂളിൽ മുംബൈ വഴിയാണ് ഇൻഡിഗോ കണ്ണൂരിനും ബഹ്റൈനും ഇടയിൽ സർവീസ് നടത്തുക. ആഴ്‌ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ 4 ദിവസങ്ങളിലാണ് സർവീസ്.
രാവിലെ 11.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10.40 ന് ബഹ്റൈനിൽ എത്തും. തിരിച്ച് പ്രാദേശിക സമയം 11.40 ന് ബഹ്റൈനിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30 ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
