CPI കൊളച്ചേരി ലോക്കൽ ജനറൽ ബോഡി യോഗം ചേർന്നു


കരിങ്കൽക്കുഴി :- CPI കൊളച്ചേരി ലോക്കൽ ജനറൽ ബോഡി യോഗംചേർന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ പി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി മെമ്പറായ വി.വേലായുധനെ ചടങ്ങിൽ ആദരിച്ചു. 
പാർട്ടി ജില്ലാ എക്ലിക്യുട്ടിവ് മെമ്പർമാരായ പി.കെ  മധുസുധനൻ, കെ.വി ഗോപിനാഥൻ, മണ്ഡലം സെക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 

നാണിയൂർ എ.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ മുതിർന്ന പാർട്ടി മെമ്പറായ വി.വേലായുധനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഷ്ടപതി മത്സരത്തിൽ എ ഗ്രേഡ് നേടിയ ശിവനാഥൻ, കണ്ണൂർ ജില്ലാ അണ്ടർ 17 സോക്കർ ടീം അംഗമായ സ്റ്റാർ പ്ലെയർ ആദിത്യൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
Previous Post Next Post