‘കണ്ണൂരിലെ ടീച്ചർമാർ’ അണിനിരക്കുന്ന റോഡ്‌ ഷോ ഇന്ന്‌ മയ്യിൽ ചെക്യാട്ടുകാവിൽ


തളിപ്പറമ്പ് :- പൊതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും ശ്രദ്ധേയരായ മൂന്ന്‌ 'ടീച്ചർമാർ' ഒത്തുചേർന്ന്‌ നടത്തുന്ന റോഡ്‌ ഷോ ‘കണ്ണൂരിലെ ടീച്ചർമാർ’ ഇന്ന് മാർച്ച്‌ 24 ചൊവ്വാഴ്‌ച നടക്കും. വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പിൽ  മുതൽ മയ്യിൽ ട‍ൗൺ വരെ നടക്കുന്ന റോഡ്‌ ഷോയിൽ CPIM കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി ടീച്ചർ, പേരാവൂർ LDF സ്ഥാനാർഥി  കെ.കെ ശൈലജ ടീച്ചർ, ജില്ലാ കമ്മിറ്റിയംഗവും തളിപ്പറമ്പ് മണ്ഡലം LDF സ്ഥാനാർഥിയുമായ പി.കെ ശ്യാമള ടീച്ചർ എന്നിവർ റോഡ്ഷോയിൽ പങ്കെടുക്കും. 

തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന നേതാക്കൾക്ക്‌ പിന്നിൽ മഹിളകൾ ഇരുചക്രവാഹനവുമായി റോഡ്‌ ഷോയിൽ അണിനിരക്കും. വഴിയിലുടനീളം അകമ്പടിയായി DJ പാർട്ടിയുമുണ്ടാകും. റോഡ്‌ ഷോ ചെക്യാട്ടുകാവിൽ അവസാനിക്കും. തുടർന്ന്‌ നേതാക്കളും പ്രവർത്തകരും ചേർന്ന്‌ മയ്യിൽ ട‍ൗണിലേക്ക്‌ പ്രകടനമായി നീങ്ങും.

Previous Post Next Post